തൃക്കരിപ്പൂര്: തൃക്കരിപ്പൂര് സി എച്ച്. സെന്ററിന് വ്യവസായി കെ.എം. ഇബ്രാഹിം ഹാജി സമര്‍പ്പിക്കുന്ന രണ്ട് ഡയാലിസിസ് മെഷീനുകളില്‍ ഒന്നിന്റെ രേഖകള്‍ കൈമാറി. തൃക്കരിപ്പൂര്‍ ബാഫഖി സൗധത്തില്‍ നടന്ന ചടങ്ങില്‍ എം.എ.സി.കുഞ്ഞബ്ദുല്ല ഹാജി ഏറ്റുവാങ്ങി.
യു. എം. റഷീദ് പടന്ന : ടെസ്റ്റ് ഡ്രൈവിനിടെ കാര്‍ 30 അടി താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞു. എടച്ചാക്കൈ പാലത്തിനു സമീപം വ്യാഴാഴ്ച്ച മൂന്നു മണി യോടെയാണ് അപകടം. പടന്ന ഭാഗത്തുനിന്നും വരികയായിരുന്നകാര്‍ ആയിറ്റി റോഡ് തുടങ്ങുന്നിടത്ത് വയലിലേക്കാണ് മറിഞ്ഞത്.ആര്‍ക്കും പരിക്കുകളില്ല.
തൃക്കരിപ്പൂര്: എട്ടാം തരത്തിലേക്ക് ജയിച്ച കുട്ടികള്‍ക്കായി ഉദിനൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഒപ്പം സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ഫോക് ലോര്‍ അക്കദമി സെക്രട്ടറി കെ പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
തൃക്കരിപ്പൂര്: കുടിവെള്ള ക്ഷാമം നേരിടുന്ന ഗ്രാമപഞ്ചായത്തിലെ വയലോടി, ഒളവറ, അക്കരങ്കര, തലിച്ചാലം, മധുരങ്കൈ എന്നിവിടങ്ങളില്‍ പ്രത്യേക പൈപ്പ് ലൈന്‍ വലിച്ച് കുടിവെള്ളം നല്‍കാനുള്ള പദ്ധതിക്ക് ജില്ല കലക്ടര്‍ ഭരണാനുമതി നല്കിയതായി തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീര്‍ അറിയിച്ചു.
തൃക്കരിപ്പൂര്: ഗാര്‍ഹിക ഉപഭോക്താക്കളുടെ വൈദ്യുതി നിരക്ക് വര്‍ധന പിന്‍വലിക്കുക ,വൈദ്യുത മേഖലയുടെ സ്വകാര്യവല്‍ക്കരണ നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തൃക്കരിപ്പൂര്‍ കെ എസ് ഇ ബി സെക്ഷന്‍ ഓഫീസ് മാര്‍ച്ച് നടത്തി.
പടന്ന: ഇലവന്‍ സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് നടത്തിയ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ ആതിഥേയരായ ഇലവന്‍ സ്റ്റാറിനെ പരാജയപ്പെടുത്തി ടൌണ്‍ പടന്ന ജേതാക്കളായി.
തൃക്കരിപ്പൂര്: പ്രവാസത്തിന്റെ അകലങ്ങളിലും തങ്ങളുടെ പൂര്‍വ വിദ്യാലയത്തിലെ വിവിധ പ്രവര്‍ത്തനങ്ങളോട് ഐകദാര്‍ഡ്യം പ്രകടിപ്പിക്കുകയാണ് ഉദിനൂരുകാരായ വിദേശ മലയാളികള്‍. സ്‌കൂളിലെത്താന്‍ സൈക്കിള്‍ ആശ്രയിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ പ്രശസ്തമായ ഉദിനൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പത്തു കുട്ടികള്‍ക്ക്
തൃക്കരിപ്പൂര്: യു.എ.പി.എ കരിനിയമത്തിതിനെതിരെ പോപുലര്‍ ഫ്രണ്ട് സംസ്ഥാ കമ്മിറ്റിയുടെ ജനവിചാരണ യാത്രയുടെ ജില്ല സമാപനം ഇന്ന് വൈകിട്ട് 6 ന് തൃക്കരിപ്പൂരില്‍ നടക്കും. ഹൊസങ്കടിയില്‍ നിന്നും ദേശീയ പ്രസിഡന്റ് കെ.എം ശരീഫ് ഉദ്ഘാടം ചെയ്യുന്ന ജാഥയ്ക്ക് തൃക്കരിപ്പൂരില്‍...
തൃക്കരിപ്പൂര്: വലിയപറമ്പ ഗ്രാമപഞ്ചായത്ത് പദ്ധതിയില്‍ കായികതാരങ്ങള്‍ക്ക് സ്‌പോര്ട്‌സ് കിറ്റ് വിതരണം ചെയ്തു. പഞ്ചായത്തിലെ 25 അംഗീകൃത ക്ലബ്ബുകള്‍ക്ക് 2000 രൂപയുടെ കിറ്റുകളാണ് നല്‍കിയത്. പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് കെ.സിന്ധു...
ഫോളോ അപ് തൃക്കരിപ്പൂര്‍: വലിയപറമ്പ ബേക്കല്‍ ടൂറിസം ഇടനാഴിയുടെ ഭാഗമായി മെക്കാഡം രീതിയിലുള്ള പടന്ന ഇടയിലക്കാട് റോഡ് നിര്‍മാണത്തിന് പ്രധാന കവലയില്‍ വഴിമുടക്കുന്ന വൈദ്യുതി ട്രാന്‍സ്‌ഫോര്‍മര്‍ അടിയന്തരമായി നീക്കാന്‍ എ.ഡി.എം നല്‍കിയ നിര്‍ദ്ദേശം നടപ്പായില്ല. വൈദ്യുതി ബോര്‍ഡിന് എസ്റ്റിമേറ്റ്...
അല്‍ഐനില്‍ അഴുക്കുചാല്‍ പദ്ധതിക്ക് പൈപ്പ് സ്ഥാപിക്കുന്നതിനിടെ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് ഇന്ത്യന്‍ തൊഴിലാളികള്‍ മരിച്ചതായി സംശയം. അല്‍ സാഫറാനിയയില്‍ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.45ഓടെയായിരുന്നു അപകടം. രാം കുമാര്‍ (35), സില്‍വര്‍ രാജ് (28) എന്നിവരാണ് എട്ട് മീറ്റര്‍ താഴ്ചയുള്ള കുഴിയില്‍ മണ്ണിനടിയില്‍പ്പെട്ടത്
ദുബൈ: ലോകത്തെ ഏറ്റവും വലിയ വിമാനത്താവളത്തില്‍നിന്ന് യാത്രാ വിമാനം പറന്നുയരാന്‍ ഇനി ആറുമാസം. ദുബൈ വേള്‍ഡ് സെന്‍ട്രല്‍-ആല്‍ മക്തൂം അന്തര്‍ദേശീയ വിമാനത്താവളത്തില്‍നിന്ന് ഒക്ടോബര്‍ 27 മുതല്‍ യാത്രാ വിമാനങ്ങള്‍ സര്‍വീസ് ആരംഭിക്കും...
ദുബൈ: ദുബൈയിലെ പൊതുഗതാഗത സംവിധാനം വ്യാപിപ്പിക്കുന്നതിന്‍െറ ഭാഗമായി അഞ്ച് പുതിയ ബസ് റൂട്ടുകള്‍ തുടങ്ങി. നിലവിലുണ്ടായിരുന്ന നാല് റൂട്ടുകള്‍ പരിഷ്കരിക്കുകയും ചെയ്തു. തിങ്കളാഴ്ചയാണ് ഇത് പ്രാബല്യത്തില്‍...
ദുബൈ: ദുബൈ - തൃക്കരിപ്പൂര്‍ മുസ്ലിം ജമാഅത്തിന്റെ കീഴില്‍ വിജയകരമായി നടന്ന് വരുന്ന ഇന്‍വെസ്റ്റ്മെന്റ് പദ്ധതിയായ മെഡിറ്റ് തൃക്കരിപ്പൂര്‍ പുതിയ ഇന്‍വെസ്റ്റ്മെന്റ് പദ്ധതി ആരംഭിച്ചു. മെഡിറ്റിന്റെ നിക്ഷേപ പദ്ധതിയിലേക്ക് പുതുതായി നിക്ഷേപകരെ...
തൃക്കരിപ്പൂര്: ടൌണിലെ ആദ്യകാല ചുമട്ട് തൊഴിലാളി വെള്ളാപ്പ് മീത്താ കുതിരുമ്മലിലെ പി വി പാറു (85) നിര്യാതയായി. ഭര്‍ത്താവ്: പരേതായ മാത്തന്‍ കണ്ണന്‍. മക്കള്‍ ടി വി ഗോപാലന്‍ (എന്‍ സി പി തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ്), തമ്പായി (മാതമംഗലം), നാരായണന്‍, നാരായണി, രാമകൃഷ്ണന്‍, ജാനകി, ദേവകി (അധ്യാപിക സ്പഷ്യല്‍ സ്‌കൂള്‍ കാഞ്ഞങ്ങാട്).
തൃക്കരിപ്പൂര്: വടക്കേ തൃക്കരിപ്പൂര്‍ വില്ലേജ് ഓഫീസ് പരിസരത്തെ വി.പി.സുലൈമാന്‍ ഹാജി(78) നിര്യാതനായി. ദീര്‍ഘകാലം ദുബൈയില്‍ വ്യാപാരിയായിരുന്നു. ദുബൈ തൃക്കരിപ്പൂര്‍ മുസ്‌ലിം ജമാത്തിന്റെ സ്ഥാപകാംഗമാണ്.
പടന്ന: വടക്കേകാട്ടിലെ അഞ്ചില്ലത്ത് അസൈനാര്‍ ഹാജി (82) നിര്യാതനായി. ഭാര്യ : നഫീസ. മക്കള്‍ : അബ്ദുല്ല , അഡ്വ. എം.അബ്ദുല്‍ സത്താര്‍, അഷ്‌റഫ്, മുഹമ്മദ് കുഞ്ഞി (ഇരുവരും ദുബൈ), അസ്മ, ഫായിസ.
തൃക്കരിപ്പൂര് വൈക്കത്തെ ചുമട്ടു തൊഴിലാളി മധു ഷോക്കേറ്റു മരിച്ച സംഭവത്തിന്റെ ആഘാതത്തിലാണ് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന പന്തല്‍ പണിക്കാരന്‍ ഉദിനൂരിലെ ടി വി ഷൈജു(30)വും ആര്‍ട്ടിസ്റ്റ് സുരഭി(50) ഈയ്യക്കാടും.